തിരു: സോളാര്‍ തട്ടിപ്പു കേസുകളില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജോപ്പന്, നടി ശാലു മേനോന്, സരിത നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി ജാമ്യം നല്‍കിയില്ല.
സോളാര്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ ജോപ്പന്റെ റിമാന്റ് കാലാവധി ഈ മാസം 22 വരെ നീട്ടി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാവിലെ കോടതിയിലെത്തിയ ജോപ്പന് കോടതിയില്‍ പൊട്ടിക്കരഞ്ഞു. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജോപ്പനെ വെള്ളിയാഴ്ച രാവിലെയാണ് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്.
ശാലു മേനോന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ശാലുവിന്റെ അഭിഭാഷകന് വാദിച്ചു. ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാനും കേസിലെ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
സരിതയുടെ റിമാന്റ് കാലാവധി ഈ മാസം 30 വരെ നീട്ടി.



