നന്നമ്പ്രയില്‍ വീടുകളില്‍ പരക്കെ മോഷണം

താനൂര്‍: നന്നമ്പ്ര വെള്ളിയാമ്പുറം അമ്പലപ്പടിയില്‍ വീടുകളില്‍ മോഷണം. പത്തേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു.

അമ്പലപ്പടി ചിത്രം പള്ളി അലി, വാഴങ്ങാട്ടില്‍ മുഹമ്മദ്കുട്ടി എന്നിവരുടെ വീടുകളില്‍ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. അലിയുടെ വീടിന്റെ ഓട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും പത്തേമുക്കാല്‍ പവന്‍ സ്വര്‍ണ്ണം കവര്‍ന്നു.

മുഹമ്മദ് കുട്ടിയുടെ വിടിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. എന്നാല്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. താനൂര്‍ പോലീസ് കേസെടുത്തു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്ല്യം രൂക്ഷമായതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സമീപത്തായി ചീട്ടുകളി സംഘവും സജീവമാണ്. ഈ സാഹചര്യത്തില്‍ അനേ്വഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.

 

Share news
error: Content is protected !!
Scroll to Top