Section

malabari-logo-mobile

ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും രാജിവെച്ചു

HIGHLIGHTS : ചങ്ങരംകുളം:

ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനും വികസന സറ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വി സുലൈമാനും സ്ഥാനം രാജിവെച്ചു. യുഡിഎഫ് സംവിധാനം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരുടെയും രാജി. രണ്ടുപേരും കോണ്‍ഗ്രസ്സ് അംഗങ്ങളാണ്.

ലീഗിന്റെ സഹായത്തോടെ ലഭിച്ച സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്നും ധാര്‍മികതയുടെ പേരിലാണ് രാജിയെന്നും അവര്‍ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി കൊച്ചു ബേബിക്കാണ് രാജികത്ത് കൈമാറിയത്. നന്നംമുക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ പുറത്താക്കിയത് ലീഗ് അംഗങ്ങളാണ്. സിപിഐഎം കൊണ്ടു വന്ന അവിശ്വാസത്തെ ലീഗ് അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്.

sameeksha-malabarinews

ലീഗിന്റെ വൈസ് പ്രസിഡന്റായ കെ വി അബ്ദുള്‍ ഖാദറിനെതിരെ സിപിഐഎം അവിശ്വാസം കൊണ്ടു വരാനിരിക്കയാണ്. വൈസ് പ്രസിഡന്റ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ രാജിവെച്ചതോടെ ആലങ്കോട് കോണ്‍ഗ്രസ്സ്-ലീഗ് ബന്ധം കൂടുതല്‍ വഷളായി. ലീഗിന്റെ പ്രസിഡന്റ് ഷാനവാസ് വട്ടത്തൂരിനെ സിപിഐഎം അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!