തീവണ്ടി തുരങ്കത്തിലൂടെ കടന്നുപോകുമ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

 

കാസര്‍കോട്: മാതാപിതാക്കളോടൊപ്പം തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്ന പതിമൂന്ന് വയസ്സുകാരിക്കു നേരെ കയ്യേറ്റം. കാസര്‍കോട് സ്‌റ്റേഷനടുത്തുള്ള കളനാട് തുരങ്കത്തിലൂടെ ട്രെയില്‍ കടന്നുപോകവെയാണ് ഇരുട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാറാട് സ്വദേശികളായ മുരുകേഷ്(27), സുകിലേഷ് (24) എന്നിവരാണ് പിയിയിലായത്.

ഞായറാഴ്ച വൈകീട്ട് 3.20ന് മംഗലാപുരത്ത് നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന എക്‌സ്പ്രസ്സില്‍ വച്ചാണ് സംഭവം നടന്നത്. വണ്ടി തൂരങ്കത്തില്‍ കയറിയപ്പോള്‍ കമ്പാര്‍ട്ടമെന്റ് പൂര്‍ണ്ണമായും ഇരുട്ടിലായി ഇതിനിടയിലാണ് യുവാക്കള്‍ വെണ്കുട്ടിയെ കയറിപ്പിടിച്ചത്.

പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് സഹയാത്രക്കാര്‍ ഇവരെ പിടികൂടി ഡ്യൂട്ടി പോലീസിന് കൈമാറികയായിരുന്നു.

Share news
error: Content is protected !!
Scroll to Top