ദമ്പതിമാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചു

ആലപ്പുഴ: കായല്‍ക്കരയില്‍ സംസാരിച്ചിരുന്ന ദമ്പതിമാര്‍ക്കെതിരെ   പൊതുശല്യത്തിന് ആലപ്പുഴ പോലീസെടുത്ത  കേസ് പിന്‍വലിക്കാന്‍ ദക്ഷിണമേഖല ഐജി കെ പത്മകുമാര്‍ ഉത്തരവിറക്കി.

 

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റിയംഗമായ രാജേഷിനും ഭാര്യ രശ്മിക്കുമെതിരെയായിരുന്നു കേസെടുത്തിരുന്നത്. കേസ് പിന്‍വലച്ചു കൊണ്ടുള്ള ഹരജി ആലപ്പുഴ സൗത്ത് പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

നേരത്തെ ദമ്പതിമാരെ അപമാനിച്ച സംഭവം വിവാദമായപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരിടപെട്ട് കേസെടുക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.. എന്നാല്‍ ഇത് ല്ംഘിച്ച് പോലീസ് കേസെടുക്കുകയായിരുന്നു.
രശ്മിയുടെ നെറ്റിയില്‍ ലിലാഹം കഴിഞ്ഞതിന്റെ തെളിവായി സിന്ദൂരക്കുറിയില്ല എന്നതായിരുന്നത്ര കേസെടുക്കാനുള്ള പോലീസിന്റെ പ്രധാനതെളിവ്.

Share news
error: Content is protected !!
Scroll to Top