മതപ്രഭാഷണവേദിയിലേക്ക് കുപ്പിബോംബെറിഞ്ഞു: മൂന്ന് പേര്‍ക്ക പരിക്ക്

പേരാമ്പ്ര : കെഎന്‍എം നടത്തുന്ന മതപ്രഭാഷണവേദിയിലേക്ക് കുപ്പിയല്‍ മണ്ണണ്ണ നിറച്ച് കത്തിച്ച് വലിച്ചറിഞ്ഞു. പ്രഭാഷകനടക്കം മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

പേരാമ്പ്ര കക്കാട്ട് പള്ളിക്ക് സമീപത്ത് കെഎന്‍എം സക്കറിയ സലാഹി വിഭാഗം സംഘടിപ്പിച്ച തൗഹീദിലേക്ക് സുന്നത്തിലേക്ക് എന്ന പരിപാടിയില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന സലാഹുദ്ദീന്‍ മൗലവി(35)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് ആക്രമണമുണ്ടായത്.
മൗലവി പ്രസംഗമാരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് തൊട്ടടുത്ത കെട്ടടത്തിന് മുകളില്‍ നിന്ന് കുപ്പിബോംബ് ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. മൈക്ക് സ്റ്റാന്‍ഡില്‍ തട്ടി കുപ്പി പൊട്ടിത്തെറിക്കുകയും മൗലവിയുടെ ശരീരത്തിലേക്ക് തീപടരുകയുമായിരുന്നു..തൂടര്‍ന്ന സ്റ്റേജില്‍ നിന്ന താഴേക്ക് ചാടിയ മൗലവിയൂടെ ദേഹത്തേക്ക് മറ്റുള്ളവര്‍ മണ്ണ് വാരിയിട്ടാണ് തീകെടുത്തിയത്.
നെഞ്ചിലും മറ്റും പൊള്ളലേറ്റ മൗലവിയെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പോള്ളലേറ്റ സിദ്ധീഖ്(32), അബ്ദുള്‍ റസാഖ്(35) എന്നിവരെയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top