തിരൂരില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

പ്രതി പരപ്പനങ്ങാടി സ്വദേശി

തിരൂര്‍:  തിരൂര്‍ തൃക്കണ്ടിയൂരില്‍ മൂന്ന് വയസ്സുകാരി ബാലിക ക്രൂരമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയായ കേസില്‍ പ്രതിയായ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മുഹമ്മദ് ജാസിം (23) പിടിയിലായി.

പോലീസ് തിരയുന്ന വിവരമറിഞ്ഞ് മുങ്ങിയ ഇയാളെ ഇന്ന് കോഴിക്കോട് വച്ചാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേ,ണത്തിലാണ് ഇയാള്‍ പിടിയിലായത്

ഇയാള്‍ ഇത്തരത്തിലുള്ള സ്വഭാവവൈകൃതത്തിനുടമയാണന്നും മുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

ഇയാളുടെ പേരില്‍ വഴിപോക്കയായ സ്ത്രീയെ കയറിപിടിച്ചതിന് തിരൂര്‍ സ്റ്റേഷനിലും മോഷണകുറ്റത്തിന് പരപ്പനങ്ങാടി സ്റ്റേഷനിലും നിലവില്‍ കേസുണ്ട്. റെയില്‍വേയുടെ ഉപകരണങ്ങള്‍ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

Share news
error: Content is protected !!
Scroll to Top