തിരൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

തിരു: തുഞ്ചെത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുടെ ഇടക്കാല ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സോളാര്‍ വിവാദത്തില്‍ പെട്ട മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപെട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടികാണിക്കാന്‍ എത്തിയത്. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.

. ഉദ്ഘാടനം നടക്കുന്ന സര്‍വ്വകലാശാല കെട്ടിടത്തിന് അടുത്തുവെച്ചാണ്് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി ഇരച്ചെത്തിയത്. എന്നാല്‍ പ്രവര്‍ത്തകരെ പോലീസ് തടയുകയും മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടുകയുമായിരുന്നു. തുടര്‍ന്നു ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. സര്‍വ്വകലാശാലയിലേക്കുള്ള റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയെങ്കിലും മുഖ്യമന്ത്രി തിരിച്ചു പോകുമ്പോഴും പ്രതിഷേധം ഉണ്ടാകുമെന്നതിനാല്‍ വലിയ പോലീസ് സന്നാഹം തന്നെയാണ് ഇപ്പോഴും ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top