തിരുവനന്തപുരത്ത് ബിരിയാണി കഴിച്ച 7 പേര്‍ക്ക് ഭക്ഷ്യ വിഷബാധ

biriyani1തിരു: തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ച 7 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓവര്‍ബ്രിഡ്ജിന് സമീപമുള്ള ഹോട്ടലില്‍ നിന്നും ബിരിയാണി വാങ്ങി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഈ ഹോട്ടലില്‍ നിന്നും 33 ബിരിയാണിയാണ് പാഴ്‌സലായി വങ്ങിയത്. ഇത് കഴിച്ച പലര്‍ക്കും വൈകുന്നേരത്തോടെ തന്നെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങുകയായിരുന്നു.

ഭക്ഷ്യവിഷബാധയേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദേ്യാഗസ്ഥരെത്തി രാത്രി ഒമ്പത് മണിയോടെ ഹോട്ടല്‍ അടപ്പിച്ചു. അതേ സമയം ഉച്ചക്ക് വിതരണം ചെയ്ത ബിരിയാണിയുടെ സാമ്പിള്‍ ഹോട്ടലില്‍ നിന്നും കണ്ടെത്താനായില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top