താനൂരില്‍ യുവാവ് കിണറ്റില്‍ വീണു മരിച്ചു

താനൂര്‍: നന്നമ്പ്ര വെള്ളിയാമ്പുറത്ത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനയമ്പാട്ട് നാരായണന്റെ മകന്‍ രാജനാ(33)ണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാജനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.

പതിനൊന്ന് മണിയോടെ കാണാതായ ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടത്. തിരൂരങ്ങാടിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം സംസ്‌ക്കരിച്ചു.

മാതാവ്: സരോജിനി. ഭാര്യ: വിനയ. മകള്‍: തീര്‍ത്ഥ. സഹോദരങ്ങള്‍: ദേവദാസന്‍, ഷാജി, മണികണ്ഠന്‍

 

Share news
error: Content is protected !!
Scroll to Top