താനൂരില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ നാലര പവന്റെ മാല മോഷ്ടിട്ടു.

താനൂര്‍: കാട്ടിലങ്ങാടിയില്‍ വീട്ടിന്റെ ജനല്‍ തകര്‍ത്ത് മോഷണം. ഉറങ്ങിക്കിടന്ന യുവതിയുടെ നാലരപവന്റെ മാലകവര്‍ന്നു.

കാട്ടിലങ്ങാടി വലിയപറമ്പിന് സമീപം താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് മോഷണം നടന്നത്. ജനല്‍ തകര്‍ത്ത് വീട് തുറന്ന് അകത്ത് കയറിയ മോഷ്ടാവ് വീട്ടു സാധനങ്ങള്‍ വലിച്ചുവാരിയിട്ട ശേഷം മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കുകയായിരുന്നു.

ഇതെ തുടര്‍ന്ന് വീട്ടുകാര്‍ ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പരിസരത്തെ മറ്റ് ചില വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top