തിരൂരില്‍ 14 കാരിയെ ബാല്‍ത്സംഗം ചെയ്തയാള്‍ പിടിയില്‍

തിരൂര്‍: തിരൂര്‍ തലക്കാട് കണ്ണങ്കുളത്ത് അയല്‍വാസിയായ 14 വയസ്സുകാരിയെ ബലാല്‍ത്സംഗം ചെയ്ത 55 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സമീപവാസിയായ പനച്ചിയില്‍ മുഹമ്മദിനെയാണ് പിടികൂടിയത്. വെട്ടത്തെ ബന്ധുവീടിന് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്.

ഈ മാസം 11 ാം തിയ്യതിയാണ് സംഭവം നടന്നത്, പശുവിന് വെള്ളമെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ വീടിനകത്തേക്ക് വലിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ മാതാവ് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയുടെ വീട്ടില്‍ നിന്നും അവശയായ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് ഒളില്‍ പോയിരുന്നു. അവശയായ കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മാതാപിതാക്കള്‍ തിരൂര്‍ സിഐയ്ക്ക് പരാതി നല്‍ കുകയും ചെയ്തിരുന്നു,

സംഭവം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ നാട്ടുകരുടെ വലയില്‍ തന്നെ വീണത്.

Share news
error: Content is protected !!
Scroll to Top