താനൂരില്‍ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

താനൂര്‍: ഒഴൂരില്‍ മധ്യവയസ്‌കന്റെ മൃതദേഹം വീടിനകത്ത് ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തി. പരേതനായ കോഴിശ്ശേരി പുന്നക്കല്‍ വേലായുധ മേനോന്റെ മകന്‍ മോഹനന്‍(54)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ദുര്‍ഗന്ധത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിശോധന നടത്തിയത്. ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 3 ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ട്. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തിരൂര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം.

മാതാവ്:ശ്രീദേവി അമ്മ. സഹോദരങ്ങള്‍: വത്സല, ദേവദാസന്‍, മുരളി, ഉഷ.

Share news
error: Content is protected !!
Scroll to Top