താനൂര്‍: താനൂര്‍ ജ്യോതി ഇരട്ട വളവില്‍ പിക്കപ്പ് വാന്‍ പിറകില്‍ നിന്ന് ഇടിച്ച് ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി അറ്റത്തങ്ങാടി നെച്ചിക്കാട്ട് സൈതലവി ഹാജി (65) മരണപ്പെട്ടു. വൈകീട്ട് 7.15 നാണ് അപകടം നടന്നത്. പര്പ്പനങ്ങാടിയിലെ വീട്ടിലേക്ക് വരികയായിരുന്ന അദേഹത്തെ പിന്നില്‍ നിന്ന് വന്ന പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായരുന്നു. ഇദേഹത്തിന്റെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണം.
ഇദേഹത്തെ നാട്ടുകാര്‍ ഉടനെ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയില്സഎത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അറ്റത്തങ്ങാടി ബിസ്മില്ല ഓയല്‍ ഫ്ളോര്‍ മില്ല് ഉടമയാണ് മരണപ്പെട്ട സൈതലവി ഹാജി. മൃതദേഹം ഇപ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാളെ ചിറമംഗലം മഹല്ല് ജുമാ മസ്ജിദില്‍ മറവുചെയ്യും. ഭാര്യ: സുബൈദ. മക്കള്‍ : ജാഫര്‍ ജിദ്ദ, അസ്മാബി, നജ്മുന്നിസ. മരുമക്കള്‍ : റഫീഖ്, സഫല,ഫസല്‍. സഹോദരന് : മുഹമ്മദ് കുട്ടി ഹാജി.




