പരപ്പനങ്ങാടി ആദര്‍ശ് സ്റ്റേഷന്‍: ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തി

പരപ്പനങ്ങാടി : 2012-13 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ പരപ്പനങ്ങാടി ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്തും എന്ന പ്രഖ്യാപനത്തിന് പിന്നാലെ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കാനെത്തി. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പീയുഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. സംഘം സ്‌റ്റേഷനും പരിസരവും ഇപ്പോള്‍ നവീകരമ പ്രവര്‍ത്തനം നടക്കുന്ന പ്ലാറ്റ്‌ഫോറത്തിന്റെയും പ്രവൃത്തികള്‍ വിലയിരുത്തി.

മലബാര്‍ റെയില്‍വേ യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ യു. കലാനാഥന്‍ മാസ്റ്റര്‍, കാദര്‍ എന്നിവരും സിപിഐഎം ഏരിയാസെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍ ലോക്കല്‍ സെക്രട്ടറി എം പി സുരേഷ് ബാബു എന്നിവരും റെയില്‍വേ മാനേജരെ കണ്ട് നേരിട്ട് നിവേദനം നല്‍കി. മലബാര്‍ ട്രെയിന്‍ യൂസേഴ്‌സ് ഫോറം പരപ്പനങ്ങാടി റെയില്‍വേ വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇതിനു പുറമെ റെയില്‍വേ അതിര്‍ത്തിയിലുള്ള മരങ്ങള്‍ വീണ് തൊട്ടടുത്തുളള ബിഇഎംഎല്‍പി സ്‌കൂളിന്റെ പൊളിഞ്ഞ മതില്‍ നന്നാക്കാത്തതില്‍ പരാതിയുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തി. ഈ ആവശ്യം ഉടന്‍ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

 

Share news
error: Content is protected !!
Scroll to Top