താനൂരില്‍ മനോരോഗിയായ യുവാവ് കിണറ്റില്‍ ചാടിയത് ഭീതിയുണര്‍ത്തി.

താനൂര്‍: മനോരോഗിയായ യുവാവ് കിണറ്റില്‍ ചാടിയത് നാട്ടുകാരില്‍ ഭീതിയുണര്‍ത്തി. ഒന്നര മണിക്കൂറോളം നീണ്ട പരാക്രമണത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ കരക്കെത്തിച്ചത്.

ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് വട്ടത്താണിയില്‍ നാടകീയ സംവങ്ങള്‍ അരങ്ങേറിയത്. തിരൂര്‍ മുത്തൂര്‍ സ്വദേശി ചെങ്ങാട്ട് അഷറഫ് ആണ് കിണറ്റില്‍ ചാടിയത്. റെയില്‍വെ ലൈനിലൂടെ നടന്ന് വന്ന യുവാവ് പെട്ടെന്ന് തൊട്ടടുത്ത സ്വകാര്യ കോട്ടോഴ്‌സ് വളപ്പിലേക്ക് കടക്കുകയും ഉടനെ മുണ്ട് അഴിച്ച് വെച്ച് കിണറ്റില്‍ ചാടുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കയറില്‍ തൂങ്ങി നിന്ന യുവാവ് തെറിവിളി നടത്തുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. 8.40 ഓടെ സ്ഥലത്തെത്തിയ സംഘം കിണറ്റിലിറങ്ങി പിന്നീടയാളെ കരക്കെത്തിച്ചു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേ സമയം 7 മണിക്ക് സംഭവം നടന്നയുടനെ പോലീസിനെ വിവരമറിയിച്ചെങ്കിലും ആരും തന്നെ സ്ഥലത്തെത്തിയില്ല. യുവാവിനെ കൊണ്ടു പോയ ശേഷം 9 മണിയോടെയാണ് പോലീസെത്തിയത്ത്. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി.

 

Share news
error: Content is protected !!
Scroll to Top