Section

malabari-logo-mobile

ഈജിപ്തില്‍ സംഘര്‍ഷം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; മരണം 100 കവിഞ്ഞു

HIGHLIGHTS : കൊയ്‌റോ: ഈജിപ്തില്‍ മുര്‍സി അനുകൂലികളും സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പ്രസിഡന്റ്

കൊയ്‌റോ: ഈജിപ്തില്‍ മുര്‍സി അനുകൂലികളും സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പ്രസിഡന്റ് ആദിലി മന്‍സൂര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്റ്റേറ്റ് ടെലിവിഷനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് പുറത്തു വിട്ടത്. ഒരു മാസത്തേക്കാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രസിഡന്റ് ആദിലി മന്‍സൂറിന്റെ ഉത്തരവിനെ തുടര്‍ന്ന് നേരത്തെ മുര്‍സി അനുകൂലികള്‍ തമ്പടിച്ചിരുന്ന പ്രതിഷേധ ക്യാമ്പുകള്‍ സൈന്യം ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചിരുന്നു. സൈന്യം നടത്തിയ വെടിവെപ്പില്‍ 95 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. എന്നാല്‍ തങ്ങളുടെ 300 ഓളം പ്രവര്‍ത്തകര്‍ കൊല്ലപെട്ടതായാണ് മുസ്ലീം ബ്രദര്‍ഹുഡിന്റെ അവകാശ വാദം.

sameeksha-malabarinews

മേഖലയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!