താനൂരില്‍ പെരുന്നാള്‍ ആഘോഷത്തിനിടെ കടലില്‍ വീണ കുട്ടിയെ കാണാതായി.

രണ്ടുപേരെ രക്ഷപ്പെടുത്തി; തെരച്ചില്‍ തുടരുന്നു.

താനൂര്‍: താനൂര്‍ ഒട്ടുമ്പുറം കടപ്പുറത്ത് കടലില്‍ തിരയില്‍പ്പെട്ട്് പതിമൊന്ന് വയസ്സുകാരെന കാണാതായി. കൊടക്കല്ല് മുണ്ടത്തോട് അലിയുടെ മകന്‍ തൗഫീഖി നെയാണ് കാണാതായത്. മാതാവിന്റെ വീടായ ഒഴൂര്‍ പെരിഞ്ചരിയില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയ കുട്ടി കൂടുംബകത്തോടൊപ്പം താനൂര്‍ ഒട്ടുമ്പുറം കടപ്പുറം കാണാനെത്തിയതായിരുന്നു. കടലില്‍ കളിച്ചുകൊണ്ടിക്കെ കാല്‍വഴുതി കുട്ടി കടലിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ കൂടെയുള്ള സഹോദരങ്ങളായ തൗഹീറ(17), തൗഫീഖ്(14) എന്നിവര്‍ ശ്രമിക്കുന്നതിനിടെ ഇവരും കടലിലേക്ക് വീഴുകയായിരുന്നു. ഇതെതുടര്‍ന്ന് ഇവരുടെ ബന്ധുക്കളും കടല്‍കാണാനെത്തിയവും ഉറക്കെ കബഹളമുണ്ടക്കിയതോടെ മത്സ്യത്തൊഴിലാളികള്‍ എത്തി തൗഹീറയെയും, തൗഫീഖിനെയും രക്ഷിപ്പെടുത്തുകയായിരുന്നു. എന്നാല്‍ തൗഹീദിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

തൗഹീദിനായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ഇപ്പോഴും തെരച്ചില്‍ നടത്തുകയാണ്. കൊച്ചിയില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായി സംഭവ സ്ഥലം സന്ദര്‍ശിച്ച സ്ഥലം എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു.

ടൂറിസം പദ്ധതിക്കായി താനൂര്‍ ഒട്ടുമ്പുറം കടപ്പുറത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും സുരക്ഷയ്ക്കായി ഇവിടെ ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിത്. കഴിഞ്ഞ ദിവസവും അഞ്ചുപേര്‍ ഇവിടെ അപകടത്തില്‍പെട്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top