Section

malabari-logo-mobile

ഖത്തറില്‍ നിന്നും ആദ്യ വാതക വാഹിനിക്കപ്പല്‍ കൊച്ചിയിലലേക്ക്‌

HIGHLIGHTS : ദോഹ: ഖത്തറില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതി വാഹനവുമായി

ദോഹ: ഖത്തറില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതി വാഹനവുമായി ആദ്യ വാതക വാഹിനിക്കപ്പല്‍ ഇന്ന് കൊച്ചിയിലെ പുതുവൈപ്പിനിലുള്ള വാതക ടെര്‍മിനലിലെത്തും. ഈ വാതക വാഹിനികപ്പലില്‍ ഒരു ലക്ഷം ഘനമീറ്റര്‍ ദ്രവീകൃത പ്രകൃതി വാതകമാണുള്ളതെന്ന് പുതുവൈപ്പിന്‍ ടെര്‍മിനലിന്റെ ഉടമസ്ഥരായ പെട്രോനെറ്റ് എല്‍ എന്‍ ജി വെളിപ്പെടുത്തി.
റാസ് ഗ്യാസിന്റെ റാസ് ലഫാന്‍ ടെര്‍മിനലില്‍ നിന്ന് വാതകതവുമായി ഏതാനും ദിവസം മുമ്പാണ് വാതക വാഹിനിക്കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഖത്തറില്‍ നിന്നുള്ള പ്രകൃതി വാതകം എത്തുന്നതോടെ പത്തു വര്‍ഷം വൈകിയ പുതുവൈപ്പിന്‍ ടെര്‍മിനല്‍ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുകയാണ്. ഈ ടെര്‍മിനലിന്റെ ഔപചാരികമായ ഉദ്ഘാടനം പിന്നീടായിരിക്കും നടക്കുകയെന്ന് പെട്രോനെറ്റ് അറിയിച്ചിട്ടുണ്ട്.
1998ലാണ് പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനായി ഗുജറാത്തിലെ ദഹേജിലും കേരളത്തിലെ പുതുവൈപ്പിനിലും വാതക ടെര്‍മിനലുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ പെട്രോനെറ്റ് തീരുമാനിച്ചത്. 2004ല്‍ ദഹേജ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്‌തെങ്കിലും കൊച്ചിയിലെ ടെര്‍മിനലിന്റെ നിര്‍മാണം നീണ്ടുപോവുകയായിരുന്നു. പത്തു വര്‍ഷം വൈകിയാണ് ടെര്‍മിനല്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊച്ചിയിലെ ബി പി സി എല്‍, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായിരിക്കും ആദ്യമായി പ്രകൃതി വാതകം ലഭിക്കുന്നത്.
പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ പ്രകൃതി വാതകം സ്വീകരിക്കാന്‍ ശേഷിയുള്ള പുതുവൈപ്പിന്‍ ടെര്‍മിനല്‍ തുടക്കത്തില്‍ എട്ട് ശതമാനം ശേഷിയിലായിരിക്കും പ്രവര്‍ത്തിക്കുക.
അതേസമയം ഇത് പെട്രോനെറ്റിന് നഷ്ടങ്ങള്‍ക്കിടയാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ടെര്‍മിനലിന്റെ ശേഷിയുടെ 70 ശതമാനം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ നഷ്ടം ഒഴിവാക്കി ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!