ഡിഗ്രി സീറ്റൊഴിവ്

മലപ്പുറം ഗവ. കോളെജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി. കെമിസ്ട്രിയില്‍ എസ്.റ്റി, ഒ.ബി.എക്‌സ്. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ബി.കോമിന് എസ്.റ്റി, മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുമുള്ള സീറ്റുകള്‍ ഒഴിവുണ്ട്. മലയാളത്തിന് ജനറല്‍ മെറിറ്റിലും മുന്നാക്കക്കാരിലെ ബി.പി.എല്‍. ഒ.ബി.സി., ക്രിസ്ത്യന്‍, എസ്.റ്റി. സംവരണ വിഭാഗങ്ങളുടെ സീറ്റുകളിലും ഒഴിവുണ്ട്. ബി.എ അറബി, ഉറുദു എന്നിവയ്ക്ക് എസ്.സി, എസ്. റ്റി, ഒ.ബി.സി, മറ്റു ഹിന്ദുക്കള്‍, മുന്നാക്കകാരിലെ പിന്നാക്കം എന്നിവര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലും ഒഴിവുണ്ട്. ജനറല്‍ മെറിറ്റില്‍ ചാന്‍സ് ലിസ്റ്റ് രണ്ടില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പരിഗണിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ റാങ്ക് ലിസ്റ്റില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി ജൂലൈ 23 ന് രാവിലെ 10 ന് കോളെജ് ഓഫീസിലെത്തണം.

 

Share news
error: Content is protected !!
Scroll to Top