‘നിറവ്’ന്റെ സമൃദ്ധിയില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്

പെരിന്തല്‍മണ്ണ: കര്‍ഷകന് ന്യായവില നല്‍കിക്കൊണ്ട് ജനങ്ങള്‍ക്ക് വിലക്കുറവില്‍ കാര്‍ഷികോത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘നിറവ്’ കാര്‍ഷികോത്പന്ന സ്റ്റാളുകള്‍ റ്റി. എ അഹമ്മദ് കബീര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ സമീപത്താണ് സ്റ്റാള്‍ സജ്ജമാക്കിയിട്ടുള്ളത്. റംസാന്‍, ഓണം എന്നിവയോടനുബന്ധിച്ച് സെപ്തംബര്‍ 18 വരെ തുടരും. കൃഷി-മൃഗ സംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായുള്ള ‘നിറവ’് പദ്ധതി കര്‍ഷകനും ജനങ്ങള്‍ക്കും ഒരുപോലെ ആശ്വാസകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതു മാര്‍ക്കറ്റിലെ വിലയില്‍ നിന്നും 30% വിലക്കുറവിലാണ് നിറവിന്റെ സ്റ്റാളുകളില്‍ കാര്‍ഷികോത്പന്നങ്ങള്‍ ലഭിക്കുക. കര്‍ഷകന് പൊതു വിപണിയില്‍ കര്‍ഷകനു ലഭിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ‘നിറവ്’ ല്‍ ലഭിക്കും. കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ അങ്ങാടിപ്പുറം സ്വാശ്രയ കര്‍ഷക സമിതി, കുടുംബശ്രീ, വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ – കേരള (വി. എഫ്. പി. സി. കെ) , കേരഫെഡ് എന്നിവയുടെ ഉത്പ്പന്നങ്ങളാണ് സ്റ്റാളില്‍ ലഭ്യമാവുക. കൂടാതെ പ്രാദേശികമായി ഉത്പ്പാദിപ്പിക്കാത്ത പഴങ്ങളും പച്ചക്കറികളും പെതുമാര്‍ക്കറ്റില്‍ നിന്നും സ്റ്റാളുകളിലെത്തിച്ച് 30% വിലക്കുറവില്‍ വില്‍കും. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിനടുത്താണ് സ്റ്റാള്‍ സജ്ജീകരിച്ചിട്ടുള്ളത്.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ അബൂബക്കര്‍ ഹാജി അദ്ധ്യക്ഷനായിരുന്നു,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി. ആമിന സ്വാഗതവും അങ്ങാടിപ്പുറം കൃഷി ഓഫീസര്‍ കെ. പി സുരേഷ് നന്ദിയും പറഞ്ഞു. മങ്കട പ്രസിഡന്റ് സി. ഉസ്മാന്‍, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top