ജനുസ്സിന്റെ വൈരുദ്ധ്യവും വൈരവും മറന്ന് അവര്‍ ഒന്നിച്ചു

താനൂര്‍ : മണ്ണും മനസ്സും പകുത്ത മനുഷ്യനു മുന്നില്‍ പക്ഷിമൃഗാദികള്‍ മാതൃകയാകുന്നു.

കാട്ടിലങ്ങാടി സ്വദേശി പോളാട്ടില്‍ രാജീവിന്റെ നായ്കുട്ടിയുടെ കൂട്ടിലാണ് പൂവന്‍കോഴി അന്തേവാസിയായത്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇവര്‍ ഒന്നിച്ച് താമസിക്കുന്നു. അത്യപൂര്‍വ്വമായ ഈ കൗതുകകാഴ്ച കാണാന്‍ ജനമൊഴുകുകയാണ് രാജീവിന്റെ വീട്ടിലേക്ക്.

സാധാരണയായി കൂട്ടുകൂടാത്തവരാണ് നായ്ക്കളും കോഴികളും. അതിനു വിപരീതമായാണ് വര്‍ഗ്ഗശത്രുക്കളായ പപ്പിയും ചന്തുവും ഒത്തുചേര്‍ന്നത്. ഈ സൗഹൃദം കേവലം ഒരുമിച്ചുള്ള ഭക്ഷണം കഴിക്കുന്നതിലുപരി താമസവും ഒരുമിച്ചായി.

Share news
error: Content is protected !!
Scroll to Top