Section

malabari-logo-mobile

ചിറമംഗലം വളവ് വീണ്ടും അപകടക്കെണിയാകുന്നു.

HIGHLIGHTS : പരപ്പനങ്ങാടി: മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടും റോഡ് നന്നാക്കിയിട്ടും ചിറമംഗലത്തിനും

പരപ്പനങ്ങാടി: മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടും റോഡ് നന്നാക്കിയിട്ടും ചിറമംഗലത്തിനും പൂരപ്പുഴയ്ക്കും ഇടയിലുള്ള വളവില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

ഇന്ന് രാവിലെ 7.40 ന് തിരൂരില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ഹാജിസ് ബസ് അപകടത്തില്‍പ്പെടാന്‍ കാരണം ബസിന്റെ അമിതവേഗതയായിരുന്നു. ആദ്യ മറ്റൊരുവാഹനത്തിലിടിക്കാന്‍ പോവുകയായിരുന്ന ബസ് വെട്ടിച്ചുമാറ്റുന്നതിനിടെയാണ് ബൈക്ക് യാത്രക്കാരനെ തട്ടിത്തെറിപ്പിച്ചത്. പിന്നീട് നിയന്ത്രണംവിട്ട ബസ് മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു.

sameeksha-malabarinews

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ഉള്ളണം സ്വദേശിയായ പി കെ മുസ്തഫ(31)യ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി ബസ് യാത്രക്കാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഈ റൂട്ടിലോടുന്ന ഭൂരിഭാഗം പ്രൈവറ്റ് ബസുകളും പലയിടങ്ങളിലും നിര്‍ത്തിയിട്ട് ആളെകയറ്റി വന്ന് സമയം അഡ്ജസ്റ്റ് ചെയ്യാന്‍ ഓലപീടിക മുതല്‍ പരപ്പനങ്ങാടിവരെയുള്ള ഭാഗത്ത് മരണപ്പാച്ചില്‍ നടത്തുകയാണ് പതിവ്. അതുകൊണ്ട് തന്നെ നിരവധി അപകടങ്ങളാണ്് ഈ മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!