ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

images (2)റായ്പൂര്‍: ഛത്തീസ്ഗഡിലെ കണ്‍കെറില്‍ മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒരു മവോയിസ്റ്റും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

മാവോയിസ്റ്റ് ബസ്തര്‍ വനത്തിനുള്ളിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങളും സേന പിടിച്ചെടുത്തു. മൂന്നു ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ നക്‌സല്‍ ആക്രമണമാണിത്.

ഇന്നലെ (13-04-2015) കണ്‍കെര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ 17 ട്രക്കുകള്‍ കത്തിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏഴ് പോലീസുകാരെ വെടിവച്ചുകൊന്നിരുന്നു. ആക്രമണത്തില്‍ പത്തു പേര്‍ക്ക് പരുക്കേറ്റു.

Share news
error: Content is protected !!
Scroll to Top