ചതയ ദിനത്തില്‍ കള്ളുവിറ്റ് രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം : മദ്യ നിരോധ ദിവസമായ ശ്രീനാരയണ ഗുരുജയന്തി ദിനത്തില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ രണ്ടുപേരെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. 25 ലിറ്റര്‍ കള്ളും 8200 രൂപയുമായി കൊളത്തൂര്‍ കള്ളുഷാപ്പിലെ സെയില്‍സ് മാന്‍ മൂര്‍ക്കനാട് കോലാരത്ത് വേലുക്കുട്ടി, ചെത്തുതൊഴിലാളി തിരൂര്‍ സ്വദേശി കാരക്കോട് വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ റെയ്ഞ്ചിലെ കൊളത്തൂര്‍ കള്ള്ഷാപ്പിന് സമീപത്ത് കള്ള് കച്ചവടം നടത്തുന്നതായ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌ക്വാഡ് സി ഐ അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍,എ ഇ ഐ ഇസ്ഹാഖ്, ഗാര്‍ഡുമാരായ സിദ്ധിഖ്,ബാലകൃഷ്ണന്‍,സജയ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ പെരിന്തല്‍മണ്ണ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top