Section

malabari-logo-mobile

നിലവിളികളൊടുങ്ങുന്നില്ല: ചാല ടാങ്കര്‍ ദുരന്തം മരണം 18

HIGHLIGHTS : കണ്ണൂര്‍: മഴപോലെ മരണം പെയ്യുന്ന ഗ്രാമമായി ചാല മാറുന്നു.

കണ്ണൂര്‍: മഴപോലെ മരണം പെയ്യുന്ന ഗ്രാമമായി ചാല മാറുന്നു. ഓരോ ദിവസവും ഈ ഗ്രാമത്തെ തേടിയെത്തുന്നത് മരണ അറിയിപ്പുകള്‍ മാത്രം. ഇന്ന് പുലര്‍ച്ചെ രണ്ട് പേര്‍കൂടി മരിച്ചതോടെ ഈ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മണിപാലില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നവനീതത്തില്‍ ലതയും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രഖിതയുമാണ് മരിച്ചത്.

ചാല ഗ്യാസ് ടാങ്ക് ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ ഐ ഒ സിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു കൂടാതെ അപകടത്തിന് ഇരയായ ഓരോ കുടുംബങ്ങള്‍ക്കും ഐ ഒ സിയില്‍നിന്ന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കണം. മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുകയും സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുകയും ചെയ്യണം.

sameeksha-malabarinews

ദുരന്തത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും വി എസ് ചാല സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. തകര്‍ന്ന വീടുകള്‍ പുന:നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദേഹം പറഞ്ഞു

ചാല ഗ്യാസ് ടാങ്കര്‍ സ്‌ഫോടനം ദേശീയദുരന്തമായി കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് പിണറായി വിജയന്‍ വശ്യപ്പെട്ടു. ദുരന്തത്തില്‍ ഇരയായവര്‍ക്കും ആശ്രിര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍, ഐഒസി, പ്രധാനമന്ത്രി കാര്യാലയം എന്നിവ ഏറ്റെക്കണമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!