ഗണേഷ് കുമാറിനെ മന്ത്രിയാക്കണം; ബാലകൃഷ്ണപിള്ള

തിരു: ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് കേരള കേണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള ആവശ്യം ഉന്നയിച്ചതായി സൂചന. കൂടാതെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായി സൂചനയുണ്ട്. അതേസമയം എന്‍എസ്എസിന്റെ നിര്‍ബന്ധപ്രകാരമാണ് ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കുന്ന കാര്യത്തില്‍ ബാലകൃഷ്ണപിള്ള അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഗണേഷിന് മന്ത്രി സ്ഥാനം വീണ്ടും നല്‍കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് പിന്നെ മന്ത്രി സ്ഥാനം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേ സമയം തങ്ങള്‍ ആവശ്യപ്പെടുന്ന പ്രകാരം മന്ത്രി സ്ഥാനം തിരികെ നല്‍കണമെന്നും പിള്ള പ്രതികരിച്ചിരുന്നു.

അതേ സമയം മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാല്‍ തിരികെ ലഭിക്കില്ലെന്ന തിരിച്ചറിവ് കൊണ്ടാകാം ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ള വീണ്ടും തീരുമാനിച്ചതെന്ന സൂചനയുമുണ്ട്.

 

Share news
error: Content is protected !!
Scroll to Top