കോഴിക്കോട് : ടി. പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ സഞ്ചരിച്ചിരുന്നകാര്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധമുള്ള 3പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കെ.എല്‍ 58 ഡി 8144 എന്ന നമ്പറിലുള്ള ഇന്നോവ കാറാണ് കണ്ടെത്തിയത്. കണ്ണൂര്‍ മാഹിക്കടുത്ത് ചൊക്ലിയിലാണ് കാര്‍ കണ്ടെത്തിയത്. കെ.പി നവീന്‍ ദാസ് എന്നയാളുടെതാണ് വാഹനം. ഇയാള്‍ വാടകയ്ക്ക് കൊടുക്കുന്നതാണ് വാഹനം. ഇയാളെ കചോദ്യം ചെയ്തതില്‍ നിന്നും റഫീഖ് എന്നയാളാണ് കാര്‍ വാടകയ്‌ക്കെടുത്തതെന്നു കണ്ടത്തി. തുടര്‍ന്ന്്് റഫീഖില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാര്‍ പരിശോധിച്ച് വരികയാണ്.
ഇന്നോവ കാറിലെത്തിയവരാണ് കൊലനടത്തിയതെന്ന് ചന്ദ്രശേഖരന്‍ കൊലപ്പെട്ടതിന് സമീപപ്രദേശത്തുള്ള ഒരാള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍കേന്ദ്രീകരിച്ച് അന്വേഷണം രാവിലെ മുതല്‍ തുടങ്ങിയിരുന്നു. കണ്ടെടുത്ത ഈ ഇന്നോവ കാര്‍ കേസന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാകുമെന്നാണ്് പ്രതീക്ഷ.




