Section

malabari-logo-mobile

ഒഞ്ചിയത്തിന്റെ പോരാളിക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി.

HIGHLIGHTS : ഒഞ്ചിയം : അതിദാരുണമായി കൊലചെയ്യപ്പെട്ട

ഒഞ്ചിയം : അതിദാരുണമായി കൊലചെയ്യപ്പെട്ട റവല്യൂഷണറിമാര്‍കിസ്റ്റ് പാര്‍ടി നേതാവ് ടി.പി ചന്ദ്രശേന്റെ മൃതദേഹം സംസ്‌കരിച്ചു. അദേഹത്തിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

തങ്ങളുടെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ഒഞ്ചിയം ജനത ഒന്നാകെ ഒഴുകിയെത്തി. സ്ത്രികളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ വികാരനിര്‍ഭയമായ യാത്രാമൊഴിയാണ് നല്‍കിയത്.

sameeksha-malabarinews

കോഴിക്കോട് ടൗണ്‍ ഹാളില്‍ ആയിരങ്ങളാണ് അദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംകാരിക രംഗത്തെ നിരവധിപേര്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ എത്തി.

മൃതദേഹം കടന്നുപോയ വഴികളിലെല്ലാം ജനകീയനായ കമ്മയൂണിസ്റ്റ്് കാരനെ യാത്രാമൊഴിനല്‍കാന്‍ സ്ത്രീകളും കുട്ടികളും അടങ്ങിയ വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്.

ചന്ദ്രശേഖരന്റെ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തുവന്നു. മൃതദേഹത്തില്‍ അമ്പതിലേറെ വെട്ടുകളേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വടിവാള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. മുഖത്തും കൈകളിലുമാണ് ഏറ്റവും കൂടുതല്‍ വെട്ടേറ്റിട്ടുള്ളത്. വാളിന്റെ വെട്ടേറ്റ് തലയോട്ടി പിളര്‍ന്നുപോയി. തലക്കേറ്റ വെട്ടുകളാണ് മരണകാരമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!