കെനിയന്‍ ഭീകരാക്രമണം; കൊന്നത് ഞങ്ങള്‍ തന്നെ- അല്‍ഷബാബ്

130921171630-26-kenya-mall-horizontal-galleryകെനിയ: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം സൊമാലിയന്‍ തീവ്രവാദി സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തു. ആക്രമണത്തില്‍ 39 പേരാണ് കൊല്ലപ്പെട്ടത്.ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഭീകരാക്രമണത്തില്‍ കൊല്ല്പപെട്ടവരില്‍ രണ്ടു ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.ശ്രീധര്‍ നടരാജന്‍ പരാംശു ജെയിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.നഗരത്തിലെ സുപ്രധാന കച്ചവട കേന്ദ്രമായ വെസ്റ്റ് ഗേറ്റ് സെന്ററിലാണ് ആക്രമണമുണ്ടായത്. സൈന്യത്തെ അയച്ചതിലുള്ള പ്രതിഷേധമായാണ് അക്രമണം നടത്തിയതെന്ന് അല്‍ ഷബാബ് വൃത്തങ്ങള്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top