കോണ്‍ഗ്രസ് ജയിച്ചെങ്കിലും പാറിയത് ഞങ്ങളുടെ കൊടി തന്നെ: കുഞ്ഞാലിക്കുട്ടി.

P Kമാനന്തവാടി: കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയിലും കണ്ണൂരിലും ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും വാനില്‍ പാറിയത് മുസ്ലീം ലീഗിന്റെ കൊടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു തരത്തിലുള്ള വിവാദങ്ങള്‍ക്കും ലീഗിനെ തകര്‍ക്കാനാകില്ലെന്ന് അദേഹം പറഞ്ഞു. എരിവും പുളിയും മാധ്യമങ്ങള്‍ക്ക് ഏറെ കൊടുക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ലീഗെന്നും മാങ്ങയുള്ള മാവിലേ കല്ലെറിയൂവെന്നു വിദാങ്ങള്‍ ലീഗിന് ഒരു പ്രശ്‌നമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്താക്കിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് മുസ്ലിംലീഗാണെന്നും കണ്‍വെന്‍ഷിനില്‍ സംസാരിക്കവെ ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. കൂടാതെ ലീഗിനെ എതിര്‍ക്കുന്നവരെയും ലീഗ് സഹായിക്കുമന്നെ് മജീദ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top