ഇന്ധന ക്ഷാമം; മലബാറില്‍ കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസ് മുടങ്ങിയേക്കും

KSRTCതിരു: മലബാര്‍ മേഖലയിലെ മിക്ക ഡിപ്പോകളിലും ഡീസല്‍ തീര്‍ന്നതോടെ കെ എസ് ആര്‍ ടി സിയില്‍ ഇന്ധന ക്ഷാമം രൂക്ഷമായി. ഇത് മൂലം നാളെ സര്‍വ്വീസ് മുടങ്ങിയേക്കും. ഉയര്‍ന്ന വിലക്ക്് ഡീസല്‍ വാങ്ങേണ്ടി വരുന്ന പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പമ്പുകളെ ആശ്രയിക്കുകയാണ് കെ എസ് ആര്‍ ടിസി യുടെ മിന്‍പിലുള്ള ഏക മാര്‍ഗ്ഗം.

മന്ത്രി സഭായോഗം ഇതിന് അനുമതി നല്‍കി താത്കാലിക സഹായമായി 10 കോടിയും അനുവദിച്ചു. എന്നാല്‍ സ്വകാര്യ പമ്പുകളില്‍ നിന്ന ഡീസല്‍ അടിക്കാനുള്ള നീക്കം നടപ്പിലായിട്ടില്ല.

ഡീസല് സബ്‌സിഡി ഇല്ലാതായതോടെ പ്രതിദിനം 92 ലക്ഷം രൂപയാണ് ഡീസലിനായി കെ എസ് ആര്‍ ടി സിക്ക് അധികം കണ്ടെത്തേണ്ടി വരുന്നത്.

 

 

Share news
error: Content is protected !!
Scroll to Top