![]()
![]()
![]()
വടകര : അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം വേങ്ങര സ്വദേശി വടകരയില്‍ പിടിയിലായി. വേങ്ങര നല്ലാട്ട് തൊടി അയ്യൂബ് (35) ആണ് തിങ്കളാഴ്ച ഉച്ചയോടെ വടകര റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് എ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസിന്റെ പിടിയിലായത്.
അഞ്ച് പേര്‍ക്ക് നല്‍കാനുള്ള പണവുമായാണ് ഇയാള്‍ എത്തിയത്. മലപ്പുറം സ്വദേശി അബ്ദുവാണ് പണം നല്‍കിയത്. വടകരയില്‍ ഇറങ്ങി വള്ളിക്കാട് സ്വദേശിക്ക് പണം നല്‍കിയ ശേഷം തലശ്ശേരിയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനിടയിലാണ് അയ്യൂബ് പിടിയിലായത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത തുക പോലീസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി.




