കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

1, 2 സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 14-ന് തുടങ്ങും.

യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ജീവനക്കാര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സി.എച്ച്.എം.കെ. ലൈബ്രറി അസിസ്റ്റന്റ് എന്‍. ഗിരീഷ് കുമാര്‍, ഫിനാന്‍സ് വിഭാഗം അസി. സെക്ഷന്‍ ഓഫീസര്‍ എം. വിശ്വനാഥന്‍ എന്നിവരാണ് വിരമിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉപഹാരം നല്‍കി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ കെ.വി. പ്രദീപന്‍, എം. അബ്ദുസമദ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ ടി. ശബീഷ്, കെ.പി. പ്രമോദ് കുമാര്‍, ഹബീബ് കോയ തങ്ങള്‍, പി. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

ഹാള്‍ടിക്കറ്റ്

ജനുവരി 30-ന് നടക്കുന്ന എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം നവംബര്‍ 2021 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ മൊകേരി ഗവണ്‍മെന്റ് കോളേജിലും ബാലുശ്ശേരി ഡോ. ബി.ആര്‍. അംബേദ്കര്‍ ഗവണ്‍മെന്റ് കോളേജിലും പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ജനുവരി 30 മുതല്‍ അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഫലം 30-ന് പ്രസിദ്ധീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 9 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എല്‍.എല്‍.ബി. (യൂണിറ്ററി) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെയും നവംബര്‍ 2021 എട്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ്. ഡിസംബര്‍ 2021 പരീക്ഷയുടെയും ജൂലൈ 2022 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top