കാലിക്കറ്റ് എംഎ ഇംഗ്ലീഷ് പ്രവേശന പരീക്ഷ 22-ന്

കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലും, അഫിലിയേറ്റഡ് കോളേജുകളിലും എംഎ ഇംഗ്ലീഷിന് അപേക്ഷിച്ചിട്ടുള്ള ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനത്തിലെ ഇതര വിഷയങ്ങളില്‍ ബിഎ/ബിഎസ്.സി/ബികോം ബിരുദങ്ങളുള്ള അപേക്ഷകര്‍ക്കായി (ബിഎ, ഇംഗ്ലീഷ്, ബിഎ ഫങ്ഷണല്‍ ഇംഗ്ലീഷ്, ബിഎ ഇംഗ്ലീഷ് ആന്റ് ഹിസ്റ്ററി എന്നീ ബിരുദങ്ങളില്ലാത്തവര്‍ക്കായി) സെപ്തംബര്‍ 22ന് 10 മണിക്ക് പ്രവേശന പരീക്ഷ നടത്തുന്നു. തൃശൂര്‍ ജില്ലയില്‍ സെന്റ് തോമസ് കോളേജ്, പാലക്കാട് ജില്ലയില്‍ വിക്‌ടോറിയ കോളേജ്, കോഴിക്കോട് ജില്ലയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മലപ്പുറം ജില്ലയില്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം എന്നിങ്ങനെ ഓരോ ജില്ലയില്‍ ഓരോ കേന്ദ്രത്തില്‍ വെച്ചായിരിക്കും പരീക്ഷ. അപേക്ഷകര്‍ അതത് ജില്ലകളിലെ പരീക്ഷാ കേന്ദ്രത്തില്‍ 22-ന് രാവിലെ 9 മണിയോടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി ഹാജരായി ഹാള്‍ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. മാര്‍ക്ക് സംവിധാനത്തില്‍ ബിരുദമുള്ളവര്‍ പ്രവേശനപ്പരീക്ഷയെഴുതേണ്ടതില്ല. അവരുടെ പാര്‍ട്ട്-1 ഇംഗ്ലീഷ് മാര്‍ക്കിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം നിര്‍ണ്ണയിക്കുന്നത്. വിവരങ്ങള്‍ക്ക് അപേക്ഷകര്‍ അതത് കോളേജുകളുമായി ബന്ധപ്പെടുക

 

Share news
error: Content is protected !!
Scroll to Top