Section

malabari-logo-mobile

കുടുംബശ്രീ പുസ്തകയാത്ര നാളെ മലപ്പുറത്ത്

HIGHLIGHTS : കുടുംബശ്രീ 14-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ

മലപ്പുറം; കുടുംബശ്രീ 14-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ സമാഹരിക്കുന്ന പുസ്തകയാത്ര ജില്ലയില്‍ സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 22 വരെ 13 കേന്ദ്രങ്ങളില്‍ നടക്കും. മന്ത്രിമാര്‍ എം.എല്‍.എ.മാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 12.30 ന് ഐക്കരപ്പടിയില്‍ നല്‍കുന്ന സ്വീകരണത്തില്‍ ആദ്യകാല കുടുംബശ്രീ പ്രവര്‍ത്തകരും ജില്ലയിലെ പ്രവര്‍ത്തകരും ന് പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് കൊണ്ടോട്ടി, വൈകീട്ട് നാലിന് അരീക്കോട്, സെപ്റ്റംബര്‍ 19 രാവിലെ 10 ന് നിലമ്പൂര്‍, രണ്ടിന് എടക്കര, വൈകീട്ട് നാലിന് കാളികാവ്, സെപ്റ്റംബര്‍ 20 രാവിലെ 11ന് മഞ്ചേരി ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം, വൈകീട്ട് നാലിന് വേങ്ങര, സെപ്റ്റംബര്‍ 21 രാവിലെ 10 ന് തിരൂരങ്ങാടി, ഉച്ചയ്ക്ക് രണ്ടിന് തിരൂര്‍, വൈകീട്ട് നാലിന് എടപ്പാള്‍. സെപ്റ്റംബര്‍22 രാവിലെ 11ന് വളാഞ്ചേരി, ഉച്ചയ്ക്ക് രണ്ടിന് അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് സ്വീകരണം.

sameeksha-malabarinews

ജില്ലയിലെ പ്രശസ്ത വനിതകളായ നിലമ്പൂര്‍ ആയിഷ, ഡോ. മിനി പ്രസാദ്, കെ.വി. റാബിയ, ഡോ. മോളി കുരുവിള, അനുപമ ഐ.എ.എസ്., സുഹറ മമ്പാട്, രാധാമണി അയങ്കലം, രഹന, നിര്‍മലാ മലയത്ത്, വിളയില്‍ ഫസീല, ചേലക്കോടന്‍ ആയിഷ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ മികച്ച അനുഭവാവതരണവും ഉണ്ടാകും.

അയല്‍ക്കൂട്ടത്തില്‍ തയ്യാറാക്കുന്ന അനുഭവക്കുറിപ്പുകള്‍ സി.ഡി.എസ്. തലത്തില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന എഡിേറ്റാറിയല്‍ ബോര്‍ഡ് പുസ്തക രൂപത്തിലാക്കും. പുസ്തകയാത്രയ്‌ക്കൊപ്പം വനിതാകലാ ജാഥയുമുണ്ടാവും. സ്വീകരണങ്ങള്‍ക്കായി 13 കേന്ദ്രങ്ങളിലും സംഘാടക സമിതി രൂപവത്കരിച്ചതായും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!