കര്‍ണ്ണാടകയില്‍ മൂന്ന് സന്യാസിമാര്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്തു


ബംഗലൂരു : കര്‍ണാടകത്തില്‍ മൂന്ന് സന്യാസിമാര്‍ ചിതയൊരുക്കി അതില്‍ ചാടി ആത്മഹത്യ ചെയ്തു. ബിദര്‍ ജീല്ലയില്‍ സ്ഥാപിച്ചിട്ടുള്ള ചൗലി മഠത്തിലെ സന്ന്യാസിമാരാണ് മഠത്തില്‍ പാചക ആവി്്ശ്യത്തിനായി സുക്ഷിച്ച വിറകിന് തീയ്യിട്ട ശേഷം അതിലേക്ക് ചാടിയത്. ഈ മഠത്തിലെ തന്നെ സന്യാസിമാരായ റെഡ്ഡി സ്വാമി(50), ജഗന്നാഥ സ്വാമി(21), ശരണയ്യ(!8) എന്നിവരാണ് മരിച്ചത്.

പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ഇവരെഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചൗലി മഠത്തെ് ്കുറിച്ച് നിരവധി വിവാദങ്ങള്‍ കുറച്ചുകാലമായി ഉയര്‍ന്നിട്ട്ുണ്ട്. മഠത്തിന്റെ സ്വത്ത് സംബന്ധിച്ച് വിവാദങ്ങളായിരുന്നു അതില്‍ പ്രധാനം. ഈ മരണങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ചൗലി മഠാധിപധി ജ്ഞാനേശ്വര സ്വാമി ഇങ്ങിനെ ദുരഹമായ സാഹചരത്തില്‍ മരിച്ചിരുന്നു. ഇതിലുള്ള നിരാശയാണ് ഈ മുന്ന് സന്യാസിമാരുടെയും മരണത്തിന് കാരണമെന്നാണ് പോലീസിന്റ ആദ്യ നിഗമനം.

ഇതിനിടെ ജ്ഞാനേശ്വര സ്വാമി മരിച്ച ഒഴിവിലേക്ക് ചുമതലയേല്‍ക്കേണ്ട മാരുതിസ്വാമിയെയും കാണാതായിട്ടുണ്ട് ഇയാളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് മഠം അധികൃതര്‍ നേരെത്തെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

 

Share news
error: Content is protected !!
Scroll to Top