നെടുവ ഹരിപുരും ക്ഷേത്രക്കവര്‍ച്ച: മോഷ്ടാവിന്റെ രേഖാചിത്രം പുറത്തുവിട്ടു

  പരപ്പനങ്ങാടി പരപ്പനങ്ങാടി നെടുവ ഹരിപുരും വിഷ്ണു ക്ഷേത്രത്തില്‍ നിന്നും മോഷണം നടത്തിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് ക്ഷേത്രത്തില്‍നിന്ന് മുക്കാല്‍ ലക്ഷം രൂപയും വിലപിടിപ്പുള്ള വെള്ളിപാത്രങ്ങളും കളവ് പോയത്.
ഈകേസിലെ തൂടരന്വേഷണത്തിന്റെ ഭാഗമായാണ് രേഖാചിത്രം പുറത്തുവിട്ടിരിക്കുന്നത്.

സ്ഥിരമായി ക്ഷേത്രദര്‍ശന്തിനെത്തി ക്ഷേത്രജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം തന്ത്രപരമായി കവര്‍ച്ച നടത്തുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍..

ഒരു ബാലനമായി സ്ഥലലത്തെത്തി ദര്‍ശനം നടത്തുന്നതിനിടെ പൂജാരി തൊട്ടടുത്ത ക്ഷേത്രത്തില്‍ വിളക്കുവെയ്ക്കാന്‍ പോയ സമയത്ത് കവര്‍ച്ച നടത്തുന്ന രീതിയാണ് നെടുവയില്‍ ഉണ്ടായത്.  ഈ രീതിയില്‍ കേരളത്തില്‍ പലയിടത്തും മോഷണം നടത്തിയിട്ടുണ്ട്     സംഭവത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top