കരിപ്പൂരില്‍ പോലീസ് പിന്‍തുടര്‍ന്ന മണല്‍ലോറി മറിഞ്ഞ് ഒരു മരണം

കുണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് ബൈപ്പാസ് റോഡില്‍ പോലീസിനെ വെട്ടിച്ച് കടന്നു വന്ന മണല്‍ ലോറി മറിഞ്ഞ് ലോറി ഡ്രൈവര്‍ വജാദ് (20) മരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ പോലീസ് പിന്‍തുടര്‍ന്ന മണല്‍ ലോറി ഹജ്ജ് ഹൗസിന് മുന്‍ വശത്ത് വെച്ച് റോഡിലെ ഡിവൈഡറില്‍ തട്ടിയാണ് മറിഞ്ഞത്.
എടവണ്ണപ്പാറ കോ ഓപ്പറേറ്റീവ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വജാദ് ആലുങ്ങപറമ്പില്‍ പുള്ളിയത്തിങ്ങല്‍ പാലക്കാട് മുഹമ്മദിന്റെ മകനാണ്.

 

 

Share news
error: Content is protected !!
Scroll to Top