Section

malabari-logo-mobile

ഫിറോസ് കീഴടങ്ങി

HIGHLIGHTS : കീഴടങ്ങല്‍ നാടകം; പോലീസിന്റെ ഒത്തുകളിയാണെന്ന് ആരോപണം തിരു: എഡിബി വായ്പാ തട്ടിപ്പു കേസില്‍ മുന്‍ പിആര്‍ഡി

കീഴടങ്ങല്‍ നാടകം; പോലീസിന്റെ ഒത്തുകളിയാണെന്ന് ആരോപണം

തിരു: എഡിബി വായ്പാ തട്ടിപ്പു കേസില്‍ മുന്‍ പിആര്‍ഡി ഡയറക്ടര്‍ ഫിറോസ് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലാണ് ഫിറോസ് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഫിറോസ് കീഴടങ്ങിയത്.

sameeksha-malabarinews

ഫിറോസിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും മറ്റ് കേസുകളില്‍ പങ്കുണ്ടോ എന്നറിയുന്നതിന് അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ജസ്റ്റീസ് സതീഷ് ചന്ദ്രന്റെ ബഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
അതെസമയം ഫിറോസിന്റെ കീഴടങ്ങല്‍ നാടകമാണെന്നും പോലീസിന്റെ ഒത്തുകളിയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

എഡിബി വായ്പ നേടിയെടുക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനെയുും സരിതാ എസ് നായരെയും ഇയാള്‍ക്ക് പരിചയപ്പെടുത്തികൊടുത്തത് ഫിറോസ് ആണെന്നാണ് കേസ്.

ഫിറോസ് പിആര്‍ഡി ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് അനേ്വഷണം അട്ടിമറിക്കാനിടയാക്കുമെന്നതിനാലാണ് ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഫിറോസിനെതിരായ കേസ് പരിഗണച്ചപ്പോള്‍ ഫിറോസിനെ ഇതുവരെ അറസ്റ്റു ചെയ്യാത്തതില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ഫിറോസ് കീഴടങ്ങാന്‍ സന്നദ്ധനാണെന്ന് ഫിറോസിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!