നിത്യ മേനോന്‍ കോക്ക്പിറ്റില്‍ ; പോയത് രണ്ട് പൈലറ്റ്മാരുടെ പണി

ബംഗളൂരു: നടി നിത്യ മേനോന്‍ എയര്‍ ഇന്ത്യയുടെ വിമാനത്തിന്റെ കോക്ക്പിറ്റില്‍ ഇരുന്ന് യാത്ര ചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റ് മാരെ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ബംഗളൂരു ഹൈദബാബാദ് വിമാനത്തിലാണ് സംഭവം നടന്നത്. ഡിജിസിയെ നിര്‍ദ്ദേശിക്കുന്ന നിരീക്ഷകര്‍ക്കും പരിശോധകര്‍ക്കും മാത്രമുള്ള കോക്ക്പിറ്റിലെ സീറ്റിലിരുന്ന് നിത്യാ മേനോന്‍ യാത്ര ചെയ്തതാണ് വിവാദത്തിനിടയാക്കിയത്.

വളരെ ഗൗരവപൂര്‍വ്വം ഈ സംഭവത്തെ എടുത്ത എയര്‍ ഇന്ത്യ ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കണ്ടത്. സംഭവത്തെ കുറിച്ച് അനേ്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിമാനത്തില്‍ ഉണ്ടായിരുന്ന പ്രധാന പൈലറ്റാണ് നിത്യയെ കോക്ക്പിറ്റില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ യാത്രക്കാരനായിരുന്ന ഒരു സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്റെ പരാതിയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നടപടിയെടുത്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top