Section

malabari-logo-mobile

കണ്ണൂര്‍ ടാങ്കര്‍ ദുരന്തം; ഭീതിയോടെ വട്ടപ്പാറ നിവാസികള്‍

HIGHLIGHTS : മലപ്പുറം : ഇന്നലെ രാത്രി കണ്ണൂരില്‍ ടാങ്കര്‍ലോറി

മലപ്പുറം : ഇന്നലെ രാത്രി കണ്ണൂരില്‍ ടാങ്കര്‍ലോറി മറഞ്ഞുണ്ടായ വന്‍ ദുരന്തം മലപ്പുറം ജില്ലയില്‍ ഏറെ ഭീതിയിലാക്കുന്നത് വട്ടപ്പാറ നിവാസികളെയാണ്. ഇന്നലെ ചാല ബൈപാസില്‍ മരണപ്പെട്ടവരും ഗുരുതരമായി പരിക്കേറ്റവരും റോഡിന് ഇരുവശവും താമസിക്കുന്ന വീട്ടുകാരാണ്. എന്നാല്‍ അപകട സാധ്യത ഏറെയുള്ള വട്ടപ്പാറയില്‍ നിവധി ലോറികളാണ് അപകടത്തില്‍പ്പെടുന്നത്. ഇത്തരത്തിലുള്ള ടാങ്കര്‍ലോറികള്‍ അപകടത്തില്‍ പെട്ടാല്‍ യാതൊരു സുരക്ഷ മാര്‍ഗവും ഇതുവരെ സര്‍ക്കാര്‍ ഇവിടെ ഒരുക്കിയിട്ടില്ല. അപകടങ്ങള്‍ ഉണ്ടായാല്‍ ഓടിയെത്താറുള്ള നാട്ടുകാരാണ് കണ്ണൂരിലെ വാര്‍ത്തകേട്ടപ്പോള്‍ ഭീതിയിലായത്.

നിരവധി തവണ ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടും ഇവിടെയാതൊരു സുരക്ഷ പദ്ധതികളും നടപ്പിലാക്കിയിട്ടില്ല. തീ പിടിക്കാന്‍ ഇടയുള്ള വാതകങ്ങള്‍ നിറച്ചുകൊണ്ടുള്ള ടാങ്കറുകള്‍ നിരവധിയാണ് ഈ വഴി കടന്നുപോകുന്നത്. അപകടമുണ്ടായാല്‍ ആദ്യം സംഭസ്ഥലത്തെത്തുന്ന പോലീസിനുപോലും ഏതു രീതിയില്‍ നടപടിയെടുക്കണമെന്ന വ്യക്തമായ പരിശീലനം കിട്ടിയിട്ടി.ല്ല.

sameeksha-malabarinews

കൂടാതെ വട്ടപ്പാറയില്‍ നിന്ന് 25 കിമി അകലെയാണ് ഏറ്റവും അടുത്തുള്ള തിരൂര്‍ ഫയര്‍ സ്റ്റേഷന്‍. തിരൂരങ്ങാടിയിലും കോട്ടക്കലും അനുവദിച്ച ഫയര്‍സ്‌റ്റേഷന്‍ പണി തുടങ്ങുന്നതിനുള്ള നടപടിപോലും ആയിട്ടില്ല. ഒരു ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ഓടിയെത്തുന്ന മന്ത്രിപ്പടയും,ഉദ്യോഗസ്ഥ വൃന്ദങ്ങളും വളരെ ഗൗരവത്തോടെ വട്ടപ്പാറ വളവിലെ അപകടങ്ങളെകുറിച്ച് ചിന്തിക്കണം എന്നാണ് പ്രദേശവാസികളുടെ ആവിശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!