കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി

കണ്ണൂര്‍ : എബിവിപി കണ്ണൂര്‍ നഗര്‍ കമ്മിറ്റിയംഗം സച്ചിന്‍ ഗോപാലന്റെ കൊലപാതത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി എബിവിപി പഠിപ്പു മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

കുത്തേറ്റ് മംഗലാപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സച്ചിന്‍ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്.

സംസ്‌കാരം വൈകീട്ട് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Share news
error: Content is protected !!
Scroll to Top