ഓഹരി വിപണിയില്‍ വന്‍കുതിപ്പ്; നിഫ്റ്റി 7000 ത്തിന് മുകളില്‍

indexമുംബൈ : ലോക്‌സഭ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിന്റെ പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയിലും മുന്നേറ്റം.

എന്‍ഡിഎക്ക് മുന്‍തൂക്കം ലഭിക്കുമെന്ന സര്‍വ്വേറിപ്പോര്‍ട്ടും സുസ്ഥിരമായ സര്‍ക്കാര്‍ നിലവില്‍ വരുമെന്നുമുള്ള ഉറപ്പുമാണ് വിപണിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. നിഫ്റ്റി 92.80 പോയിന്റ് നേട്ടത്തോടെ 7107.05 ലാണ് രാവിലെ വ്യാപാരം തുടരുന്നത്.

ഒരവസരത്തില്‍ നിഫ്റ്റി 7116.20 ത്തിലേക്ക് ഉയര്‍ന്നു. മുന്‍നിര ഓഹരികളായ ഭെല്‍, ടാറ്റാപവര്‍,എന്‍ടിപിസി, ഒഎന്‍ജിസി, ഗെയില്‍ എന്നിവയുടെ ഓഹരികളാണ് നേട്ടത്തില്‍ വ്യാപാരം നടക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top