മലപ്പുറം: ചങ്ങരംകുളം സ്റ്റേഷനില്‍ യുവതി തൂങ്ങിമര്ച്ച സംഭവത്തില്‍ കുറ്റിപ്പുറം എസ്‌ഐ ചി മനോഹരനെ തൃശ്ശൂര്‍ മേഖല ഐജി ഗോപിനാഥന്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.
പെണ്‍കുട്ടി മരിച്ച ദിവസം പുലര്‍ച്ചെ കുറ്റിപ്പുറം സ്റ്റേഷനിലെ എസ്‌ഐയായ മനോഹരന്‍ ചങ്ങരംകുളം സ്‌റ്റേഷനിലെത്തി യുവതിയെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എസ്‌ഐ ചോദ്യം ചെയ്തതിന് ശേഷം അനീഷ അസ്വസ്ഥയായിരുന്നെന്നും റിപ്പോര്‍ട്ടകളുണ്ടായിരുന്നു.ഇതിനെ കുറി്ച്ച് അന്വേഷണം നടത്തിയ ശേഷമാണ് ഈ സസ്‌പെന്‍ഷന്‍ നടപടി.
നേരത്തെ ഈ കേസില്‍ ചങ്ങരംകുളം സ്റ്റേഷനിലെ എസ്‌ഐ വി ഹരിദാസ്, എഎസ്‌ഐ തിലകന്‍, സിപിഓമാരായ ജയകൃഷണന്‍, ഗിരീഷ്,ബിനീഷ് രതിക എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു.
ഏപ്രില്‍ 26 ന്് പുലര്‍ച്ചയാണ് പോലീസ് കസ്റ്റഡിയില്‍ വെച്ച് എടപ്പാളിനടുത്ത് മാണൂര്‍ സ്വദേശിനിയായ കോട്ടുക്കാട്ടില്‍ അനീഷ(23) ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്..



