ഓഫീസുകള്‍ സിവില്‍സ്റ്റേഷനിലേക്ക് മാറ്റാത്തിന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

തിരൂരങ്ങാടി: തിരൂരങ്ങാടി മിനിസിവില്‍ സ്റ്റേഷനിലേക്ക് താലൂക്കാഫീസ് മാറാത്തത് ചില ഉദ്യോഗസ്ഥരുടെ നിര്‍ബന്ധ ബുദ്ധികാരണമാണെന്ന് മന്ത്രി പി കെ അബ്ദുറബ്ബ്. ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ്ഹാളില്‍ ചേര്‍ന്ന മണ്ഡലത്തിലെ പദ്ധതി അവലോകന യോഗത്തിലാണ് മന്ത്രി പറഞ്ഞത്. സാധാരണ സിവില്‍ സ്റ്റേഷനിലാണ് താലൂക്കാഫീസ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ തിരൂരങ്ങാടിയില്‍ നേരെ മറിച്ചാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും താലൂക്കാഫീസ് മാറിയിട്ടില്ല. താലൂക്കാഫീസ് പ്രവര്‍ത്തനം തുടങ്ങുന്ന സമയത്ത് തന്നെ താലൂക്കാഫീസ് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇതുവരെയായിട്ടും മാറാത്തത് അവിടത്തെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിമൂലമാണെന്നും മന്ത്രി പറഞ്ഞു. താലൂക്കാഫീസ് മിനിസിവില്‍സ്റ്റേഷനിലേക്ക് എത്രയും പെട്ടെന്നുതന്നെ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിലെടുത്ത തീരുമാനങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ധേശം നല്‍കി.

Share news
error: Content is protected !!
Scroll to Top