അലക്കാന്‍ പോയ സ്ത്രീ കുളത്തില്‍ മുങ്ങിമരിച്ചു.

തിരൂരങ്ങാടി: അലക്കാന്‍ പോയ സ്ത്രീയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നന്നമ്പ്ര ജി എല്‍ പി സ്‌കൂളിന് സമീപം പാട്ടശ്ശേരി സൈതുവിന്റെ ഭാര്യ പച്ചായി ഇയ്യാത്തു (45) വിനെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. രാവിലെ വസ്ത്രങ്ങള്‍ അലക്കുന്നതിനായി വീടിനു തൊട്ടുമുന്നിലെ കുന്നത്തുകുളത്തിലേക്ക് പോയതായിരുന്നു. 11 മണിയോടെ കുളത്തില്‍ കുളിക്കാനെത്തിയവരാണ് കുളത്തിന്റെ കരക്ക് സമീപം ഇവരെ മരിച്ചനിലിയില്‍ കണ്ടത്. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തി. ഇയ്യാത്തുട്ടി കൊടിഞ്ഞി ജി എം യു പി സ്‌കൂളിലെ പാചകതൊഴിലാളിയാണ്. മക്കള്‍- ഹാരിസ് (റിയാദ്), ഉമ്മുസല്‍മ. മരുമക്കള്‍- സമീര്‍ താനൂര്‍, റാബിയ

Share news
error: Content is protected !!
Scroll to Top