ഒഞ്ചിയത്ത് നിരപരാധികളെ ദ്രോഹിക്കുന്നു: പിണറായി

ഒഞ്ചിയം: ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം ഒഞ്ചിയം മേഖലയില്‍ നിരപരാധികളായവരെ നിരന്തരം ദ്രോഹിക്കുന്ന നിലപാടാണ് ആര്‍എംപി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഓര്‍ക്കാട്ടേരിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

ചില പ്രതികരണങ്ങള്‍ക്ക് മാധ്യമങ്ങള്‍ അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്‍കുകയാണ്  ചെയ്തതെന്നും കൊല്ലപ്പെട്ടശേഷം ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍  പറഞ്ഞു

.ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് പിണറായി ഒഞ്ചിയത്ത് എത്തുന്നത്. ടി.പി കൊല്ലപ്പെട്ടതിനുശേഷം നടന്ന അക്രമങ്ങളില്‍ തകര്‍ന്ന സി.പി.എം. പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും അദ്ദേഹം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top