Section

malabari-logo-mobile

ജൂണ്‍ 14 മുതല്‍ ട്രോളിംഗ് നിരോധനം

HIGHLIGHTS : പൊന്നാനി: കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 14 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി

പൊന്നാനി:  കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 14 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെ 47 ദിവസം ട്രോളിംഗ് നിരോധനമായതിനാല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും ജൂണ്‍ 14 ന് വൈകീട്ട് ഹാര്‍ബര്‍ ജെട്ടിയില്‍/കരക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ കയറ്റി വയ്ക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി .ഡയറക്ടര്‍ അറിയിച്ചു.

 

അന്യ സംസ്ഥാനത്ത് നിന്നും കേരള അതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ അന്നേ ദിവസം അര്‍ദ്ധ രാത്രിക്ക് മുമ്പ് കേരളാതിര്‍ത്തി വിട്ട് പോകണം. ട്രോളിംഗ് നിരോധന കാലയളവില്‍ ബോട്ടുകളോ മത്സ്യബന്ധനയാനങ്ങളോ മത്സ്യബന്ധനം നടത്തുവാന്‍ പാടില്ല. ഈ കാലയളവില്‍ എല്ലാത്തരം ട്രോളിംഗ് മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധനം ലംഘിച്ച മത്സ്യബന്ധനയാനങ്ങള്‍ പിടിച്ചെടുത്ത് കെ.എം.എഫ്.ആര്‍. ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും.
കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം, മത്സ്യബന്ധനത്തിനിടയിലുള്ള അപകടം ഈ കാര്യങ്ങളില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍ : 0494-2666428 കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് എല്ലാ മത്സ്യത്തൊഴിലാളികളും പാലിക്കണം.

sameeksha-malabarinews

 

 മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ 15 മുതല്‍

ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ രഹിതരായ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെയും ഫിഷിംഗ് ഹാര്‍ബറുകളിലെയും പീലിംഗില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കും ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ സൗജന്യ റേഷന്‍ നല്‍കും.
സൗജന്യ റേഷനുള്ള അപേക്ഷാ ഫോം പൊന്നാനി/താനൂര്‍/പരപ്പനങ്ങാടി മത്സ്യഭവനുകളില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് നല്‍കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അതത് മത്സ്യഭവന്‍ ഓഫീസ്/ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം സൗജന്യറേഷന്‍ ലഭിച്ചവര്‍ അപേക്ഷ നല്‍കേണ്ടതില്ല. അവര്‍ക്ക് അതത് ഡിപ്പോയില്‍ നിന്ന് റേഷന്‍ ലഭിക്കും. 2011 ല്‍ സൗജന്യ റേഷന്‍ വാങ്ങിയ തൊഴിലാളി ഈ വര്‍ഷം ബോട്ടില്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ ഉടമ ഇക്കാര്യം രേഖാമൂലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!