എം.ഫാം അലോട്ട്‌മെന്റ് ജൂലൈ 30 ന്

സര്‍ക്കാര്‍ /സ്വാശ്രയ കോളേജിലെ എം.ഫാം കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേയ്ക്ക് രണ്ടാംഘട്ട അലോട്ട്‌മെന്റ് എല്‍.ബി.എസ് സെന്ററിന്റെ തിരുവനന്തപുരം ഓഫീസില്‍ വച്ച് ജൂലൈ 30-ന് രാവിലെ 10 മണിയ്ക്ക് നടത്തും. ഓതറൈസേഷന്‍ ഫോം ഉപയോഗിച്ച് മറ്റൊരാള്‍ മുഖേനയും അലോട്ട്‌മെന്റിന് പങ്കെടുക്കാവുന്നതാണ്. അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അപ്പോള്‍ തന്നെ നിശ്ചിത ഫീസ് പണമായോ എല്‍.ബി.എസ് ഡയറക്ടറുടെ പേരില്‍ എടുത്ത ഡിമാന്റ് ഡ്രാഫ്ടായോ ഒടുക്കേണ്ടതാണ്.
വിശദാംശങ്ങള്‍ www.lbscentre.org / www.lbskerala.com എന്നീ വെബ്‌സൈറ്റുകളിലും 0471 2560360, 61, 62, 63, 64, 65 എന്നീ ഫോണ്‍ നമ്പരുകളിലും ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top